മലയാളികളുടെ പ്രിയതാരം ഐമ റോസ്മി അമ്മയായി. താരത്തിന്റെ ഭർത്താവ് കൊവിൻ പോൾ ആണ് ഈ സന്തോഷ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഒൻപതു മാസം നിഗൂഢമായി സൂക്ഷിച്ച സ്വപ്നം കണ്ണുതുറന്നുവെന്ന് ഐമയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കെവിൻ കുറിച്ചു.
എലനോർ എന്നാണ് കുഞ്ഞിന്റെ പേര്. സന്തോഷം വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. നീരജ് മാധവ്, തരുണ്‍ മൂര്‍ത്തി, നമിത,പൂര്‍ണിമ ഇന്ദ്രജിത്ത്, സനിയ, ബാബു ആന്‍റണി തുടങ്ങി ഒട്ടനവധി പേരാണ് കെവിനും ഐമയ്ക്കും ആശംസകളുമായി രംഗത്ത് എത്തി.
'ഒൻപത് മാസക്കാലം അവളൊരു നിഗൂഢതയായിരുന്നു. ഒരു ഹൃദയമിടിപ്പ്, ഒരു മൃദുലമായ ചവിട്ടൽ, ഇരുട്ടിൽ ഒരു സ്വപ്നം രൂപംകൊള്ളുക ആയിരുന്നു. ഇന്ന് ആ സ്വപ്നം അവളുടെ കുഞ്ഞി കണ്ണുകൾ തുറന്ന് ഞങ്ങളെ നോക്കി, എൻ്റെ ലോകം ഇവിടെയാണ്. ഒരു നിമിഷത്തിൽ ഈ ലോകം പുതിയതായി അനുഭവപ്പെട്ടു' എന്നാണ് കെവിൻ അച്ഛനായ വിവരം പങ്കുവച്ച് കുറിച്ചത്. ഒപ്പം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്