ഇന്ന് സോഷ്യൽ മീഡിയയുടെ കാലമാണ്. കണ്ണടച്ച് തുടക്കുമ്പോൾ ആണ് ഓരോ കാര്യങ്ങളും വൈറൽ ആവുന്നത്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റോ റീലോ നിമിഷങ്ങൾക്കുള്ളിൽ ആണ് വൈറൽ ആവുന്നതും നിരവധി ആളുകളിലേക്ക് എത്തി ചര്‍ച്ചയാവുന്നതും. ഇത്തരത്തിൽ യുഎസിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് ഇപ്പോൾ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ആണ്.
അമേരിക്കയിൽ ഒരാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സില്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഒരേ പ്രായത്തിലുള്ള, രണ്ട് വ്യത്യസ്ത കാലങ്ങളിലുള്ള രണ്ട് മനുഷ്യരുടെ ചിത്രങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. 50 വയസുള്ള 1985 ലെ ആളുകളുടെ ഉദാഹരണമായി ഒരാളുടെ ചിത്രവും 2025 ല്‍ 50 വയസുള്ള ആളുടെ ചിത്രവുമായി ഹൃത്വിക് റോഷന്‍റെ ചിത്രവുമാണ് ചേര്‍ത്തിരുന്നത്.
അതേസമയം പോസ്റ്റ് ആദ്യമായി ഫീഡില്‍ വന്ന പലര്‍ക്കും ഹൃത്വിക്കിനെ കണ്ട് പരിചയമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ ഇത് ആരാണെന്ന് അന്വേഷിച്ചു. പിന്നാലെയാണ് അദ്ദേഹം ആരാണെന്ന് വിവരിച്ചുകൊണ്ടുള്ള മറുപടികളും പോസ്റ്റില്‍ കമന്‍റുകളായി എത്തിയത്. ഇതോടെ ഹൃത്വിക് റോഷന്‍ എന്ന പേര് നിരവധി പേര്‍ സെര്‍ച്ച് ചെയ്യാനും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനും തുടങ്ങി.
നിലവില്‍ 10.6 മില്യണ്‍ ആളുകളിലേക്കാണ് പ്രസ്തുത പോസ്റ്റ് എത്തിയിരിക്കുന്നത്. 79,000 ലൈക്കുകളും 5300 ഷെയറുകളും 5100 കമന്‍റുകളുമാണ് ഈ എക്സ് പോസ്റ്റിന് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്