കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ ലെസ്ബിയന്‍ പങ്കാളികളായ ആദിലയെയും നൂറയെയും അപമാനിച്ച് മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ ഫൈസല്‍ എ കെ രംഗത്ത്. തന്റെ ഗൃഹപ്രവേശന ചടങ്ങിലെ ഇരുവരുടെയും പങ്കാളിത്തം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നാണ് ഫൈസലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഗൃഹപ്രവേശനത്തിന് ഇരുവരും പങ്കെടുത്തത് തന്‍റെ അറിവോടെയല്ലെന്നും ഫൈസൽ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഫൈസലിന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ ആദിലയും നൂറയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു മലബാർ ഗോൾഡ് ഡയറക്ടർ ഫൈസല്‍ എ.കെയുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ഇതിൽ ആദിലയും നൂറയും എത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇത് തൻ്റെ അറിവോടെയല്ലെന്നാണ് ഫൈസൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. സോഷ്യല്‍മീഡിയില്‍ ഒരു കൂട്ടം ആളുകള്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഫൈസലിന്‍റെ വിശദീകരണ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
