ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ കഴിയാത്ത ഒരു നടിയാണ് ശ്രീദേവി. ശ്രീദേവിയെപ്പോലുള്ള ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ച നടിമാർ ചുരുക്കമാണ്. 2018 ൽ ശ്രീദേവി ലോകത്തോട് വിട പറഞ്ഞു. ബന്ധുവിന്റെ വിവാഹത്തിനായി ദുബായിൽ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം.
നടി മഹേശ്വരി ശ്രീദേവിയുടെ സഹോദരിയുടെ മകളാണ്. മഹേശ്വരിക്ക് ശ്രീദേവിയെ കുട്ടിക്കാലം മുതൽ അറിയാം. ഒരു പുതിയ അഭിമുഖത്തിൽ മഹേശ്വരി നടിയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ശ്രീദേവിയെ താൻ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് മഹേശ്വരി പറയുന്നു. മരണം ഇന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഷൂട്ടിംഗിലാണ്, വിദേശത്ത് പോയിരിക്കുകയാണ് എന്ന് മനസിൽ കരുതുന്നു.
ആ അളവിലേ എന്റെ ബ്രെയിനിനത് പ്രോസസ് ചെയ്യാൻ പറ്റുന്നുള്ളൂ. കുട്ടിക്കാലത്തേ എനിക്ക് ഡിസെെനിംഗ് ഇഷ്ടമാണ്. അക്കയുടെ ( ശ്രീദേവി) കൂടെയാണ് മനീഷ് മൽഹോത്ര കരിയർ തുടങ്ങിയത്. ഏത് കളർ വേണം, കോൺസെപ്റ്റ് എന്താണ്, എങ്ങനെ ചെയ്യണം എന്നെല്ലാം അക്ക പറയുമായിരുന്നു.
മക്കളെ പോലെയാണ് തനിക്ക് ജാൻവിയും ഖുഷിയുമെന്ന് മഹേശ്വരി പറയുന്നു. ഞാനവരുടെ കസിനാണ്. എന്നാൽ എന്നെ മാസി എന്നാണ് വിളിക്കാറ്. രണ്ട് പേരും കരിയറിൽ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണെന്നും മഹേശ്വരി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്