നടൻ മഹേഷ് ബാബുവിന്റെയും നടി നമ്രതയുടെയും മകള്‍ സിത്താരയും സോക്കറിൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിത്താരയുടെ സോഷ്യൽ മീഡിയ വീഡിയോകൾക്ക് ഏറെ ആരാധകരും ഉണ്ട്. എന്നാൽ വ്യാജനിൽ വലഞ്ഞിരിക്കുകയാണ് സിത്താരയും.
തന്റെ മകൾ സിതാരയുടെ പേരില്‍ ഒരു വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ട് എന്ന് കാണിച്ചു പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മഹേഷ് ബാബു. താരത്തിന്റെ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇൻസ്റ്റാഗ്രാമിലാണ് സിത്താരയുടെ പേരില്‍ ഒരു വ്യാജ അക്കൗണ്ട് ഉള്ളത്. ട്രേഡിംഗ്, ഇൻവെസ്റ്റ്‍മെന്റ് സംബന്ധിച്ച ലിങ്കുകള്‍ വ്യാജ അക്കൗണ്ടില്‍ നിന്ന് അയക്കുകയാണ് എന്നും സംഭവത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വെരിഫൈ ചെയ്ത അക്കൗണ്ട് മാത്രമേ വിശ്വസിക്കാവൂ എന്നും ആണ് മഹേഷ് ബാബുവിന്റെ കമ്പനി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്