തെലുങ്കിലെ നായകൻമാരില്‍ മുൻനിരയിലുള്ള താരമാണ് മഹേഷ് ബാബു. ഇന്ത്യ മുഴുവൻ ആരാധകർ ഉള്ള താരമാണ് അദ്ദേഹം. വൻ പ്രതിഫലമാണ് മഹേഷ് ബാബു ഓരോ ചിത്രങ്ങൾക്കും വാങ്ങിക്കാറുള്ളത് എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഒരു പരസ്യത്തിനായി താരം വാങ്ങിയ പ്രതിഫലമാണ് ഏവരെയും ഞെട്ടിക്കുന്നത്.
ഫോണ്‍പേയുമായുള്ള മഹേഷ് ബാബുവിന്റെ ഡീലിന് കോടികളാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഓണ്‍ലൈൻ പണമിടപാടുകള്‍ സംബന്ധിച്ച് അറിയിക്കാൻ താരങ്ങളുടെ ശബ്‍ദം ഫോണ്‍പേ അടുത്തിടെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെ ശബ്‍ദമാണ് ഉപയോഗിച്ചത്. തെലുങ്കിലാകട്ടെ മഹേഷ് ബാബുവിന്റെ ശബ്‍ദവും. അഞ്ച് സെക്കൻഡ് മാത്രം ശബ്‍ദം നല്‍കാൻ താരം കോടികളാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഏകദേശം അഞ്ച് കോടിയാണ് താരം വാജിയ പ്രതിഫലം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്തായാലും നടൻ മഹേഷ് ബാബു വാങ്ങിയ തുക ഞെട്ടിക്കുന്നതാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഗുണ്ടുര്‍ കാരമാണ് മഹേഷ് ബാബുവിന്റേതായി ഒടുവില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്