ചെന്നൈ: ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയിലെ ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും പുതുതായി പ്രദർശനത്തിനെത്തിയ ‘ആരോമലേ’ എന്ന ചിത്രത്തിൽ ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി.
പകർപ്പവകാശലംഘനം ചൂണ്ടിക്കാണിച്ച് നിർമാതാക്കളായ ആർഎസ് ഇൻഫൊടെയ്ൻമെന്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. സെന്തിൽകുമാറിന്റെ ഇടക്കാല ഉത്തരവ്.
2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ഇതിൽ കടന്നുവരുന്നുണ്ട്. അനുമതി കൂടാതെയാണ് അത് പുതിയ സിനിമയിൽ ഉപയോഗിച്ചതെന്ന് ആർ.എസ്. ഇൻഫൊടെയ്ൻമെന്റ് ഹർജിയിൽ പറയുന്നു.
നവാഗത സംവിധായകനായ സാരംഗ് ത്യാഗുവിന്റെ ആരോമലേ നവംബർ ഏഴിനാണ് പ്രദർശനത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
