കോഴിക്കോട്: സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്.
'രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമല്ലെന്നും വേട്ടക്കാരൻ തന്നെയാണെന്നും' ഷഹനാസ് പ്രതികരിച്ചു. കോഴിക്കോട് ഒരു പൊതുപരിപാടിയിൽ വെച്ചുണ്ടായ അനുഭവമാണ് ഷഹനാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിൽ മദ്യപിച്ചാണ് രഞ്ജിത്ത് എത്തിയത്, മോശമായി ലക്കുകെട്ടാണ് വേദിയിൽ എത്തിയത്. സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ആ സ്ഥാനത്തിന് യോജിക്കാത്ത പ്രവർത്തിയാണ് രഞ്ജിത്ത് ചെയ്തത്', എന്ന് ഷഹനാസ് പറഞ്ഞു. രഞ്ജിത്ത് ആയത് കൊണ്ടാണ് സംഘാടകർ അന്ന് ആ വേദിയിൽ ഇരുത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
സ്വമേധയാ കേസ് എടുക്കാൻ വകുപ്പ് ഉള്ള നാടാണിത്, രഞ്ജിത്തിന്റെ പ്രാഗൽഭ്യം ഇവിടെയുള്ള സ്ത്രീകളുടെ നെഞ്ചത്ത് കയറാനുള്ള അനുമതിയല്ല, എന്തെങ്കിലും നാണം അവശേഷിക്കുന്നുവെങ്കിൽ രഞ്ജിത്ത് സ്ഥാനം രാജിവെക്കണം' , ഷഹനാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്