യുവതാരങ്ങളിൽ ആരാധകരുടെ പ്രിയപ്പെട്ട നടനാണ് ലുക്മാൻ. സിനിമയിൽ അഭിനയിക്കാനായി വീട്ടിൽ കള്ളം പറഞ്ഞിട്ടാണ് കൊച്ചിയിൽ എത്തിയതെന്ന് ലുക്മാൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സംഭവം വീട്ടിൽ അറിഞ്ഞപ്പോൾ ഉപ്പയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടൻ.
അന്ന് ഇക്കാര്യം അറിഞ്ഞപ്പോൾ സ്വാഭാവികമായും വലിയ പ്രശ്നം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അവർ താനൊരു നടനായതിൽ അഭിമാനിക്കുന്നുണ്ടെന്നും ആണ് ലുക്മാൻ പറഞ്ഞത്. 'സപ്തമശ്രീ തസ്കരഃ, കെഎൽ 10 എന്നീ ചിത്രങ്ങൾ കഴിഞ്ഞിട്ടാണ് ഉപ്പ അറിയുന്നത് ഞാൻ നടൻ ആകാൻ ശ്രമിക്കുകയാണെന്ന്. ഉപ്പ അങ്ങനെ സിനിമ കാണാറില്ല. ഇപ്പോഴാണ് ഉപ്പ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത്. അന്ന് ഞാൻ എൻജിനീയറായി കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് ഉപ്പ വിചാരിക്കുന്നത്. എല്ലാ മാസവും വീട്ടിലേക്ക് പൈസ അയക്കാൻ ഉണ്ടാകില്ല, അപ്പോൾ ഉമ്മ ആണ് പൈസ റോൾ ചെയ്ത് കൊടുക്കുന്നത്. ഉമ്മയ്ക്ക് അതും കൂടി ചേർത്ത് അടുത്ത മാസം കൊടുത്താൽ മതി. ഉപ്പ അങ്ങനെ ഇത് അറിഞ്ഞപ്പോൾ അന്ന് വലിയ സീനായിരുന്നു. സ്വാഭാവികമായും പ്രശ്നം ഉണ്ടാകുമല്ലോ, ഇത്രകാലം നീ.. പറ്റിക്കായിരുന്നു, സിനിമയുടെ പുറകിൽ ആയിരുന്നോ എന്ന സാധനം ആയിരുന്നു' എന്നാണ് താരം പറയുന്നത്.
ഞാൻ ഇപ്പോഴും സക്സസ് ഫുൾ ആയിട്ടില്ല പക്ഷെ എനിക്ക് എന്റെ കുടുംബത്തെ ഇപ്പോൾ സന്തോഷിപ്പിക്കാൻ പറ്റുന്നുണ്ട്. അവർ എന്നിൽ നിന്ന് പ്രതീക്ഷിച്ചതിന്റെ ചെറിയ ശതമാനം എനിക്ക് തിരിച്ച് കൊടുക്കാൻ പറ്റുന്നുണ്ട്. അതിൽ എനിക്കും സന്തോഷം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
