സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമുള്ള തന്റെ അടുത്ത ചിത്രമായ കൂലിയുടെ ചിത്രീകരണത്തിന് മുന്നോടിയായി സംവിധായകന്‍ ലോകേഷ് കനകരാജ് തീര്‍ത്ഥാടനത്തില്‍. സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയിലെത്തിയ സംവിധായകന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ രത്ന കുമാറും സംവിധായകനൊപ്പം ഉണ്ടായിരുന്നു.
കൂലിയുടെ സഹരചയിതാവായ രത്‌നയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രമായ ലിയോയുടെയും സഹരചയിതാവായിരുന്നു രത്‌ന.
ചെന്നൈയിലേക്ക് മടങ്ങിയ ശേഷം ലോകേഷ് രജനികാന്തിന്റെ 171-ാമത്തെ ചിത്രമായ കൂലിയുടെ ഷൂട്ടിംഗ് ലോകേഷ് ആരംഭിക്കും. സണ്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. 2025 ലാണ് കൂലി പുറത്തിറങ്ങുക. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്