തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരുടെ ലിസ്റ്റ് പുറത്ത്. യാഷിന്റെ കെജിഎഫിലൂടെ ശ്രദ്ധയാകര്‍ഷിച്ച ശ്രീനിധി ഷെട്ടി ആണ് പന്ത്രണ്ടാം സ്ഥാനത്ത്. പതിനൊന്നാമത് മലയാളി നടി കീര്‍ത്തി സുരേഷ് ആണ് എത്തിയിരിക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് കോടി വരെയാണ് ഇവരുടെ പ്രതിഫലം.
തമന്ന, സായി പല്ലവി തുടങ്ങിയ നടിമാർ പ്രതിഫലമായി അഞ്ച് കോടി വാങ്ങുമ്പോള്‍ പൂജാ ഹെഗ്‍ഡയ്ക്ക് ഏഴ് കോടി വരെ പ്രതിഫലം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രശ്‍മിക മന്ദാന ആറ് കോടിയോളം പ്രതിഫലം വാങ്ങുന്നു.
എട്ട് കോടിയാണ് നടി സാമന്തയുടെ പ്രതിഫലം. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാമത് മലയാളികളുടെ പ്രിയതാരം നയൻതാരയാണ്. മൂന്ന് മുതല്‍ 12 കോടി വരെ ലഭിക്കുന്ന നയൻതാരയാണ് തെന്നിന്ത്യൻ നായികമാരില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് ഐഎംഡിബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്