അമേരിക്കൻ ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് ലിസ മേരി പ്രെസ്‌ലി. ലിസ മേരി പ്രെസ്‌ലിയുടെ മരണാനന്തര ഓർമ്മക്കുറിപ്പിൽ മൈക്കൽ ജാക്‌സണുമായുള്ള അവളുടെ പ്രണയത്തെക്കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചുമുള്ള രഹസ്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
റോക്ക് ആൻഡ് റോളിന്റെ രാജകുമാരി എന്നറിയപ്പെടുന്ന ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988-ൽ സംഗീതജഞൻ ഡാനി കീഫിനെ വിവാഹ ചെയ്തു. എന്നാൽ ഒരു യാത്രയ്ക്കിടെ ജാക്സൺ അവളോട് തൻ്റെ പ്രണയം തുറന്നുപറഞ്ഞതിനെത്തുടർന്ന് ഡാനിയുമായുള്ള ബന്ധം വേർപിരിഞ്ഞു. പിന്നീട് പോപ് ഇതിഹാസം മൈക്കൽ ജാക്സനെ വിവാഹം ചെയ്തു. ഓർമ്മക്കുറിപ്പിൽ ആ സന്ദർഭം വിവരിക്കുന്നത് ഇങ്ങനെയാണ്-
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിങ്ങളോട് പൂർണ്ണമായും പ്രണയത്തിലാണ്. നമ്മൾ വിവാഹിതരാകണമെന്നും നിങ്ങളിൽ എനിക്ക് കുട്ടികളുണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു," മൈക്കിൾ പറഞ്ഞതായി ഒക്ടോബർ 8 ചൊവ്വാഴ്ച റിലീസ് ചെയ്ത ഫ്രം ഹിയർ ടു ദ ഗ്രേറ്റ് അൺനോണിൽ പ്രെസ്ലി എഴുതി.
ഞങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ, മൈക്കിൾ എപ്പോഴും താൻ വേർജിനാണെന്ന് എന്നോട് പറയുമായിരുന്നു. അദ്ദേഹം ടാറ്റം ഒ നീലിനെ ചുംബിച്ചിട്ടുണ്ട്, ബ്രൂക്ക് ഷീൽഡ്‌സുമായി ബന്ധം ഉണ്ടായിരുന്നു, മഡോണ ഒരിക്കൽ തന്നോടൊപ്പം ഹുക്ക് അപ്പ് ചെയ്യാൻ ശ്രമിച്ചിരുന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല എന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നതായും പ്രെസ്ലി പങ്കുവച്ചു.
1994 മെയ് മാസത്തിൽ ജാക്‌സണിന് 35 വയസ്സും പ്രെസ്‌ലിക്ക് 25 വയസ്സും ഉള്ളപ്പോഴാണ് ഇരുവരും വിവാഹിതരായത്. രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം 1996 ഓഗസ്റ്റിലാണ് ഇവർ വിവാഹമോചനം നേടുന്നത്. ലിസ മേരിയുടെ ഓർമ്മക്കുറിപ്പ് അവളുടെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. 2009-ൽ ഹൃദയാഘാതം മൂലമാണ് മൈക്കിൾ ജാക്‌സൺ മരിക്കുന്നത്. അദ്ദേഹത്തിന് 50 വയസ്സായിരുന്നു. ചെറുകുടലിൽ രോഗം കാരണം പ്രെസ്‌ലി 2023 ജനുവരിയിലും വിട പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്