നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ വീണ്ടും ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ. ദിലീപ് നിലവിൽ സംഘടനയുടെ അംഗമാണോയെന്ന് ചോദിച്ച ശ്വേത, അംഗത്വം ലഭിക്കണമെങ്കിൽ ആദ്യം അപേക്ഷ നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അപേക്ഷ ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അവര്‍ വ്യക്തമാക്കി.
മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയതായി അറിയിച്ച വാർത്താസമ്മേളനത്തിനിടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം ഉണ്ടായത്. ദിലീപിനെ സംഘടനയിൽ വീണ്ടും ഉൾപ്പെടുത്തുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് 'മൂപ്പര് മെമ്പറാണോ. അല്ലല്ലോ. മെമ്പർഷിപ്പിന് അപേക്ഷിക്കട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം. അമ്മയുടെ അംഗമാകണമെങ്കിൽ നിങ്ങൾ ആദ്യം അപേക്ഷ നൽകണം. മൂപ്പര് മെമ്പറല്ല', എന്നാണ് ശ്വേത മേനോൻ മറുപടി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
