അന്തരിച്ച ഗായിക രാധിക തിലകിന്‍റെ മകള്‍ ദേവിക വിവാഹിതയായി. ബംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ വരൻ. ബംഗളൂരൂവില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. അഭിഭാഷകനായി ജോലി ചെയ്യുകയാണ് അരവിന്ദ്. ദേവികയും ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
25ന് കൊച്ചിയിൽ ഭാസ്കരീയം കണ്‍വെൻഷൻ സെന്ററില്‍ വച്ചു വിവാഹ വിരുന്ന് നടക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഗായിക സുജാത മോഹന്‍റെ അടുത്ത ബന്ധുവാണ് രാധിക തിലക്. ചടങ്ങിലുടനീളം സുജാതയും മകള്‍ ശ്വേതയുമടക്കമുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു.
മായാമഞ്ചലില്‍, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങി കാതിനിന്പമേകുന്ന നിരവധി ഗാനങ്ങള്‍ പാടിയ ഗായികയായിരുന്നു രാധിക. അർബുദത്തെ തുടർന്ന് ചികിത്സയില്‍ക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്