തനിക്ക് പ്രസവാനന്തര വിഷാദമുണ്ടായിരുന്നതായി തുറന്ന് പറഞ്ഞു കൈലി ജെന്നർ. തൻ്റെ മകൾ ആറു വയസുകാരി സ്റ്റോമി വെബ്‌സ്റ്ററും രണ്ട് വയസ്സുള്ള മകൻ ഐർ വെബ്‌സ്റ്ററും ജനിച്ചതിനെത്തുടർന്ന് പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ട അനുഭവത്തെക്കുറിച്ച് ആണ് കൈലി തുറന്നു പറഞ്ഞത്.
27 കാരിയായ കൈലി അടുത്തിടെ ഒരു യുവ അമ്മയായ തൻ്റെ യാത്രയെക്കുറിച്ച് ബ്രിട്ടീഷ് വോഗിനോട് ആണ് തുറന്നു പറഞ്ഞത്. ഇതിനിടെ ആണ് കൈലി പ്രസവാനന്തര വിഷാദത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ഇത് തന്റെ ഓരോ കുട്ടികളുടെയും ജനനത്തിനു ശേഷം ഏകദേശം ഒരു വർഷം നീണ്ടുനിന്നു എന്നാണ് കൈലി വ്യക്തമാക്കിയത്.
"എനിക്ക് 27 വയസ്സായി, പിന്നിലേക്ക് നോക്കുമ്പോൾ, ഗർഭിണിയായിരിക്കുമ്പോൾ, എൻ്റെ ജീവിതത്തിലെ ചില ചെറിയ കാര്യങ്ങൾ പോലും മനസിലാക്കാൻ എനിക്ക് സമയമുണ്ടായിരുന്നില്ല, തുടർന്ന് പ്രസവാനന്തര വിഷാദം ഒരു വർഷം നീണ്ടുനിന്നു. മാനസികമായി, ഇത് ശരിക്കും ബുദ്ധിമുട്ടാണ്" എന്നാണ് കൈലി പറഞ്ഞത്.
ആദ്യമായി ഗർഭിണിയായപ്പോൾ 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊരു വലിയ ജീവിതമാറ്റമായിരുന്നു. രണ്ട് പ്രസവങ്ങൾക്കു ശേഷവും പ്രസവാനന്തര വിഷാദത്തിൻ്റെ ദൈർഘ്യം ഏകദേശം തുല്യമായിരുന്നെങ്കിലും, രണ്ടാമത്തെ തവണ ലക്ഷണങ്ങൾ കൂടുതൽ തീവ്രമായതായി കൈലി വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്