സിനിമകളിലും വെബ് സീരീസുകളിലും മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് കുബ്ര സേത്ത്. സിനിമകളേക്കാൾ വെബ് സീരീസിലാണ് കുബ്ര തിളങ്ങിയത്. മികച്ച പ്രകടനം കാഴ്ചവെച്ച കുബ്രയുടെ വെബ് സീരീസുകളിൽ ഒന്നായിരുന്നു 'സേക്രഡ് ഗെയിംസ്'. ഇതിലെ ഇൻ്റിമേറ്റ് സീനിനെ കുറിച്ച് കുബ്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാൻ, നീരജ് ഗൈവാൻ എന്നിവർ ചേർന്നാണ് ഇത് സംവിധാനം ചെയ്തത്. സേക്രഡ് ഗെയിംസിൻ്റെ ആദ്യ സീസണിലായിരുന്നു കുബ്ര. അതില്‍ വളരെ സുപ്രധാന ഒരു സീൻ എടുക്കാൻ സംവിധായകൻ അനുരാഗ് കശ്യപ് ഏകദേശം ഏഴ് തവണ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.
നവാസുദ്ദീൻ സിദ്ദിഖിയുടെ കാമുകിയായാണ് കുബ്ര ആ സീസണില്‍ അഭിനയിക്കുന്നത്. അതില്‍ ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് സീൻസ് ഉണ്ട്. ഇതിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുബ്ര തന്റെ അനുഭവം ഒരു അഭിമുഖത്തിനിടെ പങ്കുവെച്ചിരുന്നു.
"ആ സീൻ ആദ്യത്തെ ടെയ്ക്കില്‍ തന്നെ എടുത്തു. പക്ഷേ അദ്ദേഹം വന്നു പറഞ്ഞു നമുക്ക് പെട്ടെന്ന് ഒന്നുകൂടെ ചെയ്യാമെന്ന്. മൂന്നാമത്തെ തവണയും ഞാൻ ചെയ്തു. അവസാനം ഏഴാമത്തെ വട്ടം ചെയ്തപ്പോഴേക്കും ശരിക്കും ഞാൻ തകർന്നു പോയി. ഞാൻ മൊത്തത്തില്‍ തകർന്നു. വല്ലാത്തൊരു വിഷമം വന്നു. ഇമോഷണലി വല്ലാതെ തളർന്നു." കുബ്ര പറഞ്ഞു.
സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ, പങ്കജ് ത്രിപാതി എന്നിങ്ങനെ നിരവധി പേർ സീരീസിലുണ്ട്. സല്‍മാൻഖാൻ നായകനായി എത്തിയ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് കുബ്ര സേട്ട് സിനിമയിലെത്തുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്