നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ ഡ്യൂപ്പർ താരമാണ്. ഏറെ ആരാധകരുള്ള താരത്തിന്റെ സ്വകാര്യ ജീവിതത്തിലെ പെരുമാറ്റങ്ങൾ പലപ്പോഴും ട്രോളിന് വക ആവാറുണ്ട്. പലപ്പോഴും പൊതുവേദിയില്‍ ആളുകളോട് ദേഷ്യപ്പെടുന്ന സ്വഭാവവും ഉണ്ട് താരത്തിന്. തെലുങ്ക് ദേശം പാര്‍റ്റി എംഎല്‍എ കൂടിയാണ് താരം
അതേസമയം ബാലയ്യയുടെ ഈ സ്വഭാവവുമായി ബന്ധപ്പെട്ട് തമിഴ് സംവിധായകന്‍ കെഎസ് രവികുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദേഷ്യം വന്നാല്‍ ആരെയും കയറി അടിക്കുന്ന സ്വഭാവക്കാരനാണ് നന്ദമൂരി ബാലകൃഷ്ണ എന്നാണ് കെഎസ് രവികുമാര്‍ പറയുന്നത്. തന്‍റെ തെലുങ്ക് ചിത്രത്തിന്‍റെ സെറ്റില്‍ നടന്ന ഒരു സംഭവംആണ് കെഎസ് രവികുമാര്‍ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍ ഓർത്തെടുത്തത്.
ഒരു ദിവസം തന്റെ അസിസ്റ്റന്റ് ബാലയ്യക്ക് നേരെ ഫാൻ തിരിച്ച് വെച്ചു. തുടർന്ന് കാറ്റിൽ അദ്ദേഹത്തിന്റെ വിഗ് അഴിഞ്ഞ് പോയി. ഇത് കണ്ട് രവി കുമാറിന്‍റെ സംവിധാന സഹായി ശരവണന്‍ ചിരിച്ചു. ഇതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു. നീ എന്തിനാണ് ചിരിക്കുന്നത്. നീ മറ്റെ ഗ്യാംങ് അല്ലെ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ച് ചൂടായി. ശരവണനെ തല്ലും എന്ന ഘട്ടത്തിലായി. എന്നാൽ ഉടന്‍ കെഎസ് രവികുമാര്‍ ഇടപെട്ടു. ബാലയ്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ പറഞ്ഞു. അതേസമയം രവികുമാറിന്‍റെ വാക്കുകള്‍ തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്