പ്രണയവും വേർപിരിയലും ഇന്ന് വളരെ സാധാരണമാണ്. പലരും വേർപിരിയുമ്പോൾ പഴയ ഓർമ്മകൾ ഇല്ലാതാക്കാറുണ്ട്. എന്നാൽ ക്രിസ് ജെന്നർ ഇപ്പോഴും തന്റെ മക്കളുടെ മുൻ പങ്കാളികളുമായി നല്ല ബന്ധം പുലർത്തുന്ന ഒരു നടിയാണ്.
ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റ് ഓൺ പർപ്പസിൽ സംസാരിക്കവേ, ഔദ്യോഗികമായി വേർപിരിഞ്ഞിട്ടും തന്റെ മക്കൾ ഇപ്പോഴും അവരുടെ മരുമക്കളോട് പഴയ സ്നേഹവും വാത്സല്യവും പരിഗണനയും കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് നടി വെളിപ്പെടുത്തി.
സ്നേഹം എന്നാൽ സ്നേഹമാണെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെയും ആത്മാവോടെയും വിശ്വസിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഞാൻ ആരംഭിക്കാം. ഞാൻ ആളുകളെ തൽക്ഷണം സ്നേഹിക്കുന്നു. എന്റെ കൊച്ചുമക്കളുടെ അച്ഛന്മാരോട് എനിക്കുള്ള സ്നേഹം അതാണ്. അവരുമായി ഞാൻ എത്ര വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയാലും, ആ സ്നേഹം മാറിയിട്ടില്ല. എനിക്ക് ആ സ്നേഹം കുറഞ്ഞിട്ടില്ല.
പേരക്കുട്ടികള്‍ക്ക് ദയയും സാഹോദര്യവുമൊക്കെ അനുഭവിച്ചു വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍, തന്റെ കുട്ടികളുടെ മുന്‍ പങ്കാളികളെ കുടുംബാംഗങ്ങളെപ്പോലെയാണ് താന്‍ പരിഗണിക്കുന്നത്. എല്ലാവര്‍ക്കും ഇപ്പോഴും ബന്ധപ്പെടാന്‍ കഴിയുമെന്ന് ജെന്നര്‍ പറഞ്ഞു.
മരുമക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് വരാം, അവര്‍ക്കായി വീടിന്റെ വാതില്‍ എന്നും തുറന്നിരിക്കും. കൃത്യമായ ആശയവിനിമയം നടക്കണം, ക്ഷമയും അനുകമ്പയും ഉണ്ടാവണം, പേരക്കുട്ടികളും അങ്ങനെ വളരണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ക്രിസ് ജെന്നര്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
