ഗായകൻ കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്.
ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. 2021ലെ കലൈ മാമണി പുരസ്കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്.
2023 ലെ കലൈമാമണി പുരസ്കാരം ആണ് ശ്വേതയ്ക്ക് നൽകുന്നത്. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം.
നടൻ എസ്.ജെ. സൂര്യയും സംവിധായകൻ ലിംഗുസ്വാമിയുമാണ് സായ് പല്ലവിക്ക് ഒപ്പം 2021ലെ കലൈ മാമണി പുരസ്കാരം അർഹരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ