ആമിർ - റീന ദത്ത ഡിവോഴ്സിന് കാരണം താനല്ലെന്ന് കിരണ്‍ റാവു

MARCH 13, 2024, 12:53 PM

ബോളിവുഡിൽ ആമിർ ഖാൻ്റെ വ്യക്തിജീവിതം ചർച്ചയാകാറുണ്ട്. കരിയറിൽ പെർഫെക്ഷനിസ്റ്റ് ആയ ആമിറിൻ്റെ ജീവിതത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

തൻ്റെ കരിയറിലെ തിരക്കുകൾ കാരണം മക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ഇടവേള എടുത്ത്   കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ താരം തീരുമാനിച്ചിരുന്നു.

ഇറ ഖാൻ, റീന ദത്ത എന്നിവരാണ് ആമിറിന് ആദ്യ ഭാര്യ റീന ദത്തയില്‍ പിറന്ന മക്കള്‍. രണ്ടാം ഭാര്യ കിരണ്‍ റാവുവില്‍ ആസാദ് എന്ന മകനും പിറന്നു. സറൊഗസി വഴിയാണ് ആമിറും കിരണും മകനെ സ്വീകരിച്ചത്. റീന ദത്തയുമായി വേർപിരിഞ്ഞ് കുറച്ച്‌ വർഷങ്ങള്‍ക്കുള്ളിലാണ് ആമിറും കിരണും വിവാഹിതരായത്. 2002 ലാണ് ആമിറും റീനയും വേർപിരിയുന്നത്. 2005 ല്‍ കിരണ്‍ ആമിറിന്റെ ഭാര്യയായി.

vachakam
vachakam
vachakam

അക്കാലത്ത് ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. കിരൺ റാവു കാരണമാണ് ആമിറും റീനയും വേർപിരിഞ്ഞതെന്നാണ് സൂചന. ആമിറിൻ്റെ ലഗാനിൽ അസോസിയേറ്റ് ഡയറക്ടറായി കിരൺ റാവു പ്രവർത്തിച്ചിട്ടുണ്ട്.  അന്ന് ആമിറും റീനയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഈ വസ്തുതയും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

ഇപ്പോഴിതാ അന്നുണ്ടായ ഗോസിപ്പുകളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് കിരണ്‍ റാവു. ലഗാൻ സിനിമയുടെ സമയത്ത് താനും ആമിറും തമ്മില്‍ വളരെ കുറച്ച്‌ മാത്രമേ ഇടപഴകിയിട്ടുള്ളൂയെന്നും 2004 ലാണ് ആമിറും താനും പ്രണയത്തിലാകുന്നതെന്നും കിരണ്‍ റാവു വ്യക്തമാക്കി.

ആമിറിനൊപ്പം കപ്പിള്‍സ് കൗണ്‍സിംഗിന് പോയതിനെക്കുറിച്ചും കിരണ്‍ റാവു സംസാരിച്ചു. മറ്റൊരു ബന്ധത്തിലായിരുന്ന ആളെ വിവാഹം ചെയ്യുമ്ബോള്‍ വിവാഹ ബന്ധത്തെ അത് ബാധിക്കും. ഇതില്‍ ഞാൻ ആളുകള്‍ക്ക് കപ്പിള്‍സ് കൗണ്‍സിലിംഗ് ശക്തമായി നിർദ്ദേശിക്കുന്നു. ആമിറും ഞാനും കപ്പിള്‍ കൗണ്‍സിംഗ് ചെയ്തു. അത് തങ്ങള്‍ക്ക് ഉപകരിച്ചിട്ടുണ്ടെന്നും കിരണ്‍ റാവു വ്യക്തമാക്കി. 2021 ലാണ് ആമിറും കിരണ്‍ റാവുവും വേർപിരിയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam