സോഷ്യൽ മീഡിയയിൽ വൈറൽ ആയി കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത്; വിവാഹ തീയതി അറിയാം 

DECEMBER 6, 2024, 12:01 PM

കൊച്ചി: ദീർഘകാല സുഹൃത്ത് ആന്‍റണി തട്ടിലുമായുള്ള വിവാഹ കാര്യം നടി കീർത്തി സുരേഷ് അടുത്തിടെ ആണ് ആരാധകരെ അറിയിച്ചത്. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് വിവരം. 

ഇപ്പോള്‍ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേശീയ മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. എക്‌സിൽ പ്രചരിക്കുന്ന വൈറൽ കല്യാണക്കത്ത് അനുസരിച്ച്, കീർത്തി സുരേഷും ആന്‍റണിയും തമ്മിലുള്ള വിവാഹം ഡിസംബർ 12 നാണ് നടക്കുക.

“ഞങ്ങളുടെ മകള്‍ വിവാഹിതയാകുന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഡിസംബർ 12 ന് ഒരു അടുപ്പക്കാരുടെ ഒത്തുചേരലിൽ ആയിരിക്കും വിവാഹം. ഞങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും" എന്ന് കീര്‍ത്തിയുടെ മാതാപിതാക്കളായ ജി സുരേഷ് കുമാറിന്‍റെയും മേനര സുരേഷ് കുമാറിന്‍റെയും പേരിലാണ് ഈ കത്ത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam