ബ്രിട്ടൻ: കെന്നിങ്സ്റ്റൺ പാലസ് പുറത്തുവിട്ട ഫോട്ടോ വ്യാജമാണെന്ന് ലോകത്തെ പ്രമുഖ ഏജൻസികൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ക്ഷമാപണവുമായി കേറ്റ് മിഡിൽടൺ.
ഞായറാഴ്ചയാണ് ബ്രിട്ടനിലെ മാതൃദിനത്തിൽ കെന്നിംഗ്സ്റ്റൺ കൊട്ടാരം ഒരു വിവാദ ചിത്രം പുറത്തുവിട്ടത്. പൂന്തോട്ടത്തിലെ കസേരയിൽ ഇരിക്കുന്ന കാതറീൻ, ഒപ്പം 10 വയസ്സുകാരൻ ജോർജ്, എട്ട് വയസ്സുകാരി ഷാർലറ്റ്, അഞ്ച് വയസ്സുകാരൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലുള്ളത്.
വെയിൽസ് രാജകുമാരനും കാതറീന്‍റെ ഭർത്താവുമായ വില്യംസ് എടുത്ത ചിത്രമാണിത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മാസങ്ങൾക്ക് മുൻപാണ് കേറ്റ് മിഡിൽടൺ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വയറിന് സര്‍ജറി കഴിഞ്ഞ കേറ്റ് വിശ്രമത്തിലാണെന്നും സുഖമായിരിക്കുന്നുവെന്നും ഫെബ്രുവരി 27ന് കെനിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവന ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
അതേസമയം ഈസ്റ്ററിന് ശേഷം മാത്രമേ പൊതുപരിപാടികളില്‍ പങ്കെടുക്കുകയുള്ളൂവെന്നും ജനുവരി 17ന് രാജകുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേറ്റിന്റേത് എന്ന പേരിൽ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പുറത്ത് വന്ന കുടുംബ ചിത്രം വിവാദമായത്.
ക്രിസ്മസിന് ശേഷം പുറത്തിറങ്ങിയ വെയിൽസ് രാജകുമാരിയുടെ ചിത്രമായി കേറ്റ് മിഡിൽടൺ കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രം വൈറലായതോടെ ചിത്രത്തിൽ കൃത്രിമം കാണിച്ചെന്ന് കാണിച്ച് അസോസിയേറ്റഡ് പ്രസ്, എഎഫ്പി, റോയിട്ടേഴ്‌സ് ഏജൻസികൾ ചിത്രം പിൻവലിച്ചു.
ഇതിൽ ഒടുവിൽ ക്ഷമാപണവുമായി മിഡിൽടൺ രംഗത്തെത്തി. മറ്റ് പല അമച്വർ ഫോട്ടോഗ്രാഫർമാരെ പോലെ ഇടയ്ക്കൊക്കെ എഡിറ്റിംഗ് പരീക്ഷണം നടത്താറുണ്ട്. കുടുംബ ചിത്രത്തിൽ എഡിറ്റിംഗിനേ തുടർന്ന് സംഭവിച്ച ആശയക്കുഴപ്പത്തിന് ക്ഷമാപണം നടത്തുന്നു. എല്ലാവരും നല്ലൊരു മാതൃദിനം ആഘോഷിച്ചെന്ന് വിശ്വസിക്കുന്നുവെന്നാണ് ക്ഷമാപണ കുറിപ്പിൽ കേറ്റ് വിശദമാക്കുന്നത്.
Like many amateur photographers, I do occasionally experiment with editing. I wanted to express my apologies for any confusion the family photograph we shared yesterday caused. I hope everyone celebrating had a very happy Mother’s Day. C
— The Prince and Princess of Wales (@KensingtonRoyal) March 11, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്