പഴയ കാമുകനെ മുഖാമുഖം കണ്ട് കേറ്റ് മിഡിൽട്ടൺ; പീറ്റർ ഫിലിപ്സിന്റെ വിവാഹവേദിയിൽ ഒത്തുചേർന്ന് രാജകുടുംബം

JUNE 9, 2026, 10:23 PM

ബ്രിട്ടീഷ് രാജകുടുംബത്തിലെ  രാജകീയ വിവാഹത്തിന് സാക്ഷിയാകാൻ എത്തിയ മുൻ കാമുകനെ മുഖാമുഖം കണ്ട് വെയിൽസ് രാജകുമാരി കേറ്റ് മിഡിൽട്ടൺ. പ്രിൻസ് വില്യമിന്റെ കസിനായ പീറ്റർ ഫിലിപ്സിന്റെ  വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കേറ്റ് തന്റെ കോളേജ് കാലത്തെ കാമുകനായ രൂപർട്ട് ഫിഞ്ചുമായി വേദി പങ്കിട്ടത്.

ജൂൺ 6-ന് ഗ്ലൗസെസ്റ്റർഷെയറിലെ കെംബിളിലുള്ള ഓൾ സെയിന്റ്സ് ചർച്ചിൽ വെച്ചായിരുന്നു പീറ്റർ ഫിലിപ്സും ഹാരിയറ്റ് സ്പെർലിംഗും തമ്മിലുള്ള വിവാഹം. പ്രിൻസ് വില്യമിനൊപ്പമാണ് കേറ്റ് ചടങ്ങിലെത്തിയത്. ഇതേ വേദിയിലേക്ക് രൂപർട്ട് ഫിഞ്ചും ഭാര്യ ലേഡി നടാഷ റൂഫസ് ഐസക്സും എത്തിയിരുന്നു.

സെന്റ് ആൻഡ്രൂസ് സർവ്വകലാശാലയിലെ പ്രണയകാലം

vachakam
vachakam
vachakam

കേറ്റ് മിഡിൽട്ടൺ പ്രിൻസ് വില്യമുമായി പ്രണയത്തിലാകുന്നതിന് മുൻപാണ് രൂപർട്ട് ഫിഞ്ചുമായി ഡേറ്റിംഗിലായിരുന്നത്. 'പീപ്പിൾ' മാഗസിൻ റിപ്പോർട്ട് പ്രകാരം ഇരുവരും പ്രശസ്തമായ സെന്റ് ആൻഡ്രൂസ് സർവ്വകലാശാലയിൽ  പഠിക്കുമ്പോഴായിരുന്നു ഈ സൗഹൃദം. കേറ്റ് ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നപ്പോൾ രൂപർട്ട് അവിടെ അവസാന വർഷ നിയമ വിദ്യാർത്ഥിയായിരുന്നു.

കേറ്റും രൂപർട്ടും തമ്മിലുണ്ടായിരുന്ന ഈ മുൻകാല പ്രണയബന്ധം നെറ്റ്ഫ്ലിക്സിന്റെ പ്രശസ്തമായ 'ദി ക്രൗൺ' (The Crown) എന്ന വെബ് സീരീസിന്റെ ആറാമത്തെയും അവസാനത്തെയും സീസണിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ശേഷമാണ് കേറ്റ് വില്യമുമായി പ്രണയത്തിലാകുന്നത്.

പിരിഞ്ഞിട്ടും തുടരുന്ന സൗഹൃദം; മുൻ കാമുകന്മാർ പങ്കെടുത്ത രാജകീയ കല്യാണം

vachakam
vachakam
vachakam

വർഷങ്ങൾക്ക് മുൻപ് പ്രണയം തകർന്നതാണെങ്കിലും ഇരുവരും തമ്മിൽ ഇപ്പോഴും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പീറ്ററിന്റെ വിവാഹവേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ യാതൊരുവിധ അസ്വഭാവികതയും ഉണ്ടായിരുന്നില്ലെന്ന് രാജകുടുംബവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കേറ്റും വില്യമും തമ്മിൽ 2011-ൽ നടന്ന പ്രശസ്തമായ രാജകീയ വിവാഹ ചടങ്ങിലേക്ക്  കേറ്റ് തന്റെ മുൻ കാമുകനായ രൂപർട്ട് ഫിഞ്ചിനെ ക്ഷണിച്ചിരുന്നു.ഇതിന് പുറമെ കേറ്റിന്റെ മറ്റൊരു മുൻ കാമുകനായ വില്യം മാർക്സും, പ്രിൻസ് വില്യമിന്റെ മുൻ കാമുകിമാരായ ജെക്ക ക്രെയ്ഗ്, അരബെല്ല മുസ്‌ഗ്രേവ്, ഒലിവിയ ഹണ്ട്, കാർലി മാസി-ബിർച്ച് എന്നിവരും അന്ന് ആ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.

ആരാണ് രൂപർട്ട് ഫിഞ്ച്?

vachakam
vachakam
vachakam

സർവ്വകലാശാല പഠനത്തിന് ശേഷം ഗിൽഡ്ഫോർഡ് ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് 2004-ൽ രൂപർട്ട് നിയമപഠനം പൂർത്തിയാക്കി. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് പ്രകാരം നിലവിൽ ഓക്സ്ഫോർഡ്ഷെയറിൽ ഒരു ജനറൽ കൗൺസലായി  ജോലി ചെയ്യുകയാണ് അദ്ദേഹം.

2013-ലാണ് രൂപർട്ട് ഫിഞ്ച് ലേഡി നടാഷ റൂഫസ് ഐസക്സിനെ വിവാഹം കഴിക്കുന്നത്. പ്രശസ്ത ലക്ഷ്വറി വസ്ത്ര ബ്രാൻഡായ 'ബ്യൂല ലണ്ടന്റെ' (Beulah London) കോ-ഫൗണ്ടറാണ് നടാഷ. വെയിൽസ് രാജകുമാരിയായ കേറ്റ് മിഡിൽട്ടൺ പല പൊതുവേദികളിലും ഈ ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

2010-ൽ നടന്ന തങ്ങളുടെ വിവാഹനിശ്ചയ അഭിമുഖത്തിൽ, തങ്ങൾ ആദ്യം ഒരു വർഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അതിൽ നിന്നാണ് പ്രണയം പൂവിട്ടതെന്നും പ്രിൻസ് വില്യം ഓർത്തെടുത്തിരുന്നു. നിലവിൽ വില്യം-കേറ്റ് ദമ്പതികൾക്ക് ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നീ മൂന്ന് മക്കളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam