ഗോവിന്ദയും അനന്തരവനും തമ്മിലുള്ള കുടുംബ വഴക്കുകള്‍ക്കിടയിലും നടന്‍ കൃഷ്ണ അഭിഷേകിന്റെ ഭാര്യ കശ്മീര ഷാ ബുധനാഴ്ച രാവിലെ ആശുപത്രയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. അബദ്ധത്തില്‍ സ്വന്തം റിവോള്‍വറില്‍ നിന്നും കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗോവിന്ദ.
ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ നവമാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ കാശ്മീര ആശുപത്രിക്കുള്ളിലേയ്ക്ക് ഓടിക്കയറുയായിരുന്നു. ഗോവിന്ദയെ കാണാന്‍ ഭര്‍ത്താവ് കൃഷ്ണനില്ലാതെ കശ്മീര ഒറ്റയ്ക്കാണ് ആശുപത്രിയില്‍ എത്തിയത്. രണ്ടുപേരുമായും തനിക്ക് നല്ല ബന്ധമില്ലെന്ന് ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൃഷ്ണ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കപില്‍ ശര്‍മ്മ ഷോയുടെ നെറ്റ്ഫ്‌ലിക്‌സ് പതിപ്പില്‍ താന്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.
കുറച്ച് നാളായി തുടരുന്ന ഈ കുടുംബ വഴക്കിന് ഒരു ശമനം ഈ സംഭവത്തെ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്