ബെംഗളൂരു: ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന കന്നഡ ബിഗ് ബോസ് അടക്കമുള്ള പ്രദേശം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
ബിഗ് ബോസ് ഷൂട്ട് ചെയ്യുന്ന പ്രദേശത്തെ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി.
വിശദമായ യോഗവും ചര്‍ച്ചയും നടന്നതിന് ശേഷമാണ് പ്രദേശം മുഴുവന്‍ അടച്ചുപൂട്ടാനുള്ള നോട്ടീസ് നല്‍കിയതെന്ന് കെഎസ്പിസിബി ചെയര്‍മാന്‍ പിഎം നരേന്ദ്ര സ്വാമി പറഞ്ഞു.
രാമനഗരയിലെ ബിഡദി ഹോബ്ലിയിലെ ബിഡദി ഇന്‍ഡസ്ട്രിയല്‍ ടൗണിലെ പ്ലോട്ട് നമ്പര്‍ 24,26 എന്നിവടങ്ങളിലുള്ള വെല്‍സ് സ്റ്റുഡിയോ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലാണ് പാരിസ്ഥിതിക ലംഘനം നടന്നതായി കണ്ടെത്തിയത്. മലിന ജലം ഒഴുക്കി വിടുന്നതിനും ജലം കൈകാര്യം ചെയ്യുന്നതിലും പിഴവുണ്ടായെന്നാണ് കണ്ടെത്തിയത്.
ഇതേ പ്രദേശത്താണ് ബിഗ് ബോസ് ഷൂട്ടിംഗ് നടക്കുന്നതും. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് അടക്കം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്