"ഒരുപാടങ്ങ് സൂം ചെയ്യരുത്!" പാപ്പരാസികൾക്ക് മുഖമടച്ച് മറുപടി നൽകി കരിഷ്മ കപൂർ

APRIL 28, 2026, 10:16 PM

താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസി രീതികൾക്കെതിരെ ബോളിവുഡിൽ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ നടി കരിഷ്മ കപൂർ ക്യാമറക്കണ്ണുകൾക്ക് കർശന നിർദ്ദേശം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

'ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ' സീസൺ 5-ന്റെ സെറ്റിന് പുറത്ത് വെച്ചാണ് കരിഷ്മ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫോട്ടോകൾക്കായി പോസ് ചെയ്ത ശേഷം മടങ്ങുന്നതിനിടെ, "ഒരുപാട് സൂം ചെയ്യരുത്" എന്ന് താരം ഫോട്ടോഗ്രാഫർമാരോട് കർശനമായി പറയുന്നത് വീഡിയോയിൽ കാണാം.

ഗീത കപൂർ, ടെറൻസ് ലൂയിസ്, ജാവേദ് ജാഫേരി എന്നിവർക്കൊപ്പം ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ അഞ്ചാം സീസണിൽ വിധികർത്താവായാണ് കരിഷ്മ എത്തുന്നത്. 2026 മെയ് 9-നാണ് ഷോയുടെ പ്രീമിയർ. 'മർഡർ മുബാറക്' എന്ന ചിത്രത്തിന് ശേഷം കരിഷ്മ വീണ്ടും സ്ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

vachakam
vachakam
vachakam

എന്നാൽ താരത്തിന്റെ സ്വകാര്യതയെ മാനിക്കാത്ത പാപ്പരാസികളുടെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. മുതിർന്ന വ്യക്തികളോട് ഇത്തരത്തിൽ നിർദ്ദേശങ്ങൾ നൽകേണ്ടി വരുന്നത് കഷ്ടമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

കരിഷ്മയ്ക്ക് പിന്നാലെ നടി പ്രീതി സിന്റയും പാപ്പരാസികൾക്കെതിരെ തുറന്നടിച്ചിരുന്നു. ആരാധകരുമായി സംവദിക്കുന്നത് ഇഷ്ടമാണെങ്കിലും തന്റെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രീതി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam