ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി ബോളിവുഡ് താരം കരീന കപൂറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിമാനയാത്രയ്ക്കിടെ ആരാധകരെ അവഗണിച്ചതിന് കരീന കപൂറിനോട് തനിക്ക് നീരസം തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... “ഞാൻ ലണ്ടനിൽ നിന്ന് വരികയായിരുന്നു, എന്‍റെ തൊട്ടടുത്ത് കരീന കപൂർ ഇരുന്നിരുന്നു. ഒരുപാട് പേർ കരീനയുടെ അടുത്ത് വന്ന് ഹലോ പറഞ്ഞു. എന്നാല്‍ കരീന പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ല"
“ആരെങ്കിലും വാത്സല്യവും സ്നേഹവും അടുപ്പവും കാണിക്കുമ്പോൾ, നിങ്ങൾക്കും അത് തിരികെ കാണിക്കാൻ കഴിയണം എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇതെല്ലാം നിങ്ങളുടെ ഈഗോ കുറയ്ക്കാനുള്ള വഴിയാണ്" നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
നാരായണ മൂര്‍ത്തിയുടെ അഭിപ്രായം ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. സെലിബ്രിറ്റികളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് എന്ത് എന്നത് സംബന്ധിച്ച് വിവിധ ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. കരീന കപൂർ ഇതുവരെ നാരായണ മൂര്‍ത്തിയുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ സംഭവം വലിയ ചർച്ചകൾക്കാണ് സോഷ്യല്‍ മീഡിയയില്‍ തിരികൊളുത്തിയിരിക്കുന്നത്.
കരീന കപൂര്‍ നായികയായി അവസാനം പുറത്തുവന്ന ചിത്രം ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാണ്. 14 കോടി രൂപയെ ചിത്രത്തിന് ബോക്സോഫീസില്‍ നേടാനായുള്ളൂ. വൻ പരാജയമാണ് ചിത്രം നേരിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്