'കരീന കപൂർ പ്രെഗ്നൻസി ബൈബിൾ' : കരീന കപൂറിന് കോടതി നോട്ടീസ്

MAY 11, 2024, 1:16 PM

നടി കരീന കപൂറിന്റെ ഗർഭകാല ഓർമ്മക്കുറിപ്പായ 'കരീന കപൂർ പ്രെഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി നടിക്ക് നോട്ടീസ് അയച്ചു. 

2021-ൽ പ്രസിദ്ധീകരിച്ച പുസ്തകം, നടിയുടെ ഗർഭകാല യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്. നടിക്കെതിരെ ആദ്യം പരാതി പൊലീസിൽ നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതിയോടെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

നടിക്കും പുസ്തകം വിൽക്കുന്നവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന അഭിഭാഷകൻ ക്രിസ്റ്റഫർ ആൻ്റണിയുടെ ഹർജിയിലാണ് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്. 

vachakam
vachakam
vachakam

പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ അഭിഭാഷകൻ ക്രിസ്റ്റഫർ ആൻ്റണി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നോട്ടീസ്.

പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിൻ്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ, കരീന കപൂർ ഖാൻ്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.  

ബൈബിള് എന്ന വാക്ക് എന്തിനാണ് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന കാര്യത്തിൽ നടിയോട് കോടതി മറുപടി തേടിയിട്ടുണ്ട്. പുസ്തകത്തിൻ്റെ വിൽപ്പന നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവർക്കും കോടതി നോട്ടീസ് അയച്ചു.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam