വെറും മൂന്ന് ദിവസം കൊണ്ട് റെക്കോർഡ് തേരോട്ടവുമായി മുന്നേറുകയാണ് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കാന്താര ചാപ്റ്റർ 1. കാന്താരയെക്കാൾ മികച്ച കളക്ഷനാണ് കാന്താര ചാപ്റ്റർ 1 വിവിധ ഭാഷകളിൽ നിന്നായി നേടിക്കൊണ്ടിരിക്കുന്നത്.
മൂന്ന് ദിവസം പിന്നിടുമ്പോൾ കളക്ഷനിൽ നിരവധി ബിഗ് ബാനർ സിനിമകളെ കാന്താര ചാപ്റ്റർ 1 ഇതിനോടകം പിന്നിലാക്കി കഴിഞ്ഞു.രാജ്യത്തുടനീളം വിവിധ തിയറ്ററുകളിലായി ഹൗസ് ഫുള്ളായി സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. കന്നഡയിലാണ് ഇതുവരെയായി സിനിമ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യ ദിവസം തന്നെ ചിത്രം 60 കോടി രൂപ നേടിയിരുന്നു.
ട്രേഡ് ട്രാക്കറായ സക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം സിനിമ ഇന്നലെ, തിയറ്ററുകളിൽ രാവിലത്തെ ഷോകളിൽ 69.04% ശക്തമായ ഒക്യുപെൻസിയും വൈകുന്നേരത്തെ ഷോകളിൽ 90.40% വും രേഖപ്പെടുത്തി.അതേസമയം മൂന്ന് ദിവസം പിന്നിടുമ്പോൾ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ 150 കോടിയിലേക്കടുക്കുകയാണ്. ഇന്നലെ രാത്രി 9 മണി വരെയുള്ള സക്‌നില്‍ക്കിന്റെ കണക്കുകള്‍ അനുസരിച്ച് സിനിമ നേടിയ കളക്ഷൻ 148.29 കോടി രൂപയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ
അതിരുകടന്ന ആരാധന; ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക
‘അയ്യപ്പനും കോശിയും’ നിർമ്മാണത്തിൽ സച്ചിയെ പറ്റിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്