സോഷ്യൽ മീഡിയയിൽ വൈറൽ ആയി കനകയുടെ പുതിയ ചിത്രം; അമ്പരന്ന് ആരാധകര്‍

SEPTEMBER 25, 2024, 11:55 AM

ഒരുകാലത്ത് തമിഴ്, മലയാളം സിനിമകളില്‍ തിരക്കേറിയ നായികയായിരുന്നു കനക. ഏറെ കാലമായി ചലച്ചിത്ര ലോകത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

കനകയുടെ പുതിയ ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ്  ആരാധകർ. പഴയ ജനപ്രിയ നായിക കനക തന്നെയാണോ ഇതെന്ന് ആണ് ആരാധകർ ചോദിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് കനക തന്നെയാണെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. ചെന്നൈ മാളില്‍ വച്ച്‌ ഒരു ആരാധകൻ പകർത്തിയതാണ് ഈ ചിത്രം.

അതേസമയം സിനിമാ മേഖലയില്‍നിന്ന് കാല്‍നൂറ്റാണ്ടായി അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റ് നിരവധി വിവാദങ്ങളും കേട്ടിരുന്നു. ക്യാൻസർ ബാധിച്ച്‌ കനക മരിച്ചെന്നായിരുന്നു ആദ്യ വിവാദം. അച്ഛനും കനകയും തമ്മിലുള്ള സ്വത്ത് തർക്കവും വാർത്തകളില്‍ വന്നിരുന്നു. അച്ഛൻ തന്നെ മനോരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ കനകയും രംഗത്തുവന്നിരുന്നു.

vachakam
vachakam
vachakam

നിരവധി തവണ മാധ്യമങ്ങള്‍ കനകയുടെ മരണം റിപ്പോർട്ട് ചെയ്തു. എന്നാല്‍ കനക തന്നെ രംഗത്തുവന്ന് അതു നിഷേധിച്ചു. തമിഴ് നടി കുട്ടി പദ്മിനി കഴിഞ്ഞ വർഷം കനകയോടൊപ്പം ഫോട്ടോ പങ്കുവച്ച്‌ രംഗത്തു എത്തിയിരുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam