ബിഗ് ബോസിൻറെ തമിഴ് പതിപ്പിൻറെ അവതാരക സ്ഥാനത്തുനിന്ന് ഇടവേളയെടുത്ത് ചലച്ചിത്രതാരം കമൽ ഹാസൻ. സോഷ്യൽ മീഡിയയിലൂടെ പുറക്കിറക്കിയ കത്തിലൂടെയാണ് ആരാധകരെ കമൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ ഈ വർഷം ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ് ബോസ് തമിഴ് പതിപ്പിൽ കമൽ ഹാസൻ മാത്രമാണ് അവതാരകനായി എത്തിയിട്ടുള്ളത്.
എടുക്കുന്നത് താൽക്കാലിക ഇടവേളയാണെന്നും പിന്മാറുന്നത് എട്ടാം സീസണിൽ നിന്ന് ആണെന്നുമാണ് കുറിപ്പിൽ കമൽ സൂചിപ്പിക്കുന്നത്. "ഏഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നമ്മുടെ യാത്രയിൽ നിന്ന് ഞാൻ ഒരു ചെറിയ ഇടവേള എടുക്കുന്ന കാര്യം ഹൃദയഭാരത്തോടെ നിങ്ങളെ അറിയിക്കുകയാണ്.
സിനിമാ തിരക്കുകൾ കാരണം ബിഗ് ബോസ് തമിഴിൻറെ വരാനിരിക്കുന്ന സീസണിൽ അവതാരകനായി എത്താൻ എനിക്ക് സാധിക്കില്ല", കമൽ ഹാസൻ കുറിക്കുന്നു.
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ തനിക്ക് ലഭിച്ച സ്നേഹത്തിന് പ്രേക്ഷകർക്ക് നന്ദി പറയുന്ന കമൽ ബിഗ് ബോസ് തനിക്കും വലിയ പഠനാവസരമായിരുന്നെന്നും കുറിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്