ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത; ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3 യും ചിത്രീകരണം പൂർത്തിയായെന്ന് കമൽ ഹാസൻ 

MARCH 25, 2024, 9:35 AM

കമല്‍ ഹാസന്റേതായി വരാനിരിക്കുന്ന ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ഷങ്കറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തുടർച്ചയാണ് ഇത്. 2018 ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. 

ഇപ്പോഴിതാ ആരാധകർക്കായി ഒരു സന്തോഷ വാർത്ത പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ മൂന്നാം ഭാഗവും ഉണ്ടാകും എന്നാണ് കമൽ വ്യക്തമാക്കിയത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

വിക്രത്തിന് ശേഷം ചിത്രങ്ങളൊന്നും എത്തിയില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി ആയാണ് ഒരു അഭിമുഖത്തിൽ കമല്‍ ഇത്തരത്തിൽ പറഞ്ഞത്. "ചലച്ചിത്ര നിര്‍മ്മാണത്തിന്‍റെ വേഗം വര്‍ധിപ്പിക്കാനാവില്ല. കാരണം എത്ര സിനിമ ഇറക്കി എന്നതിനേക്കാള്‍ ചെയ്യുന്നവയുടെ ഗുണനിലവാരത്തിലാണ് കാര്യം. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ 3 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്‍റെ ചിത്രീകരണവും വളരെ പെട്ടെന്ന് ആരംഭിക്കും. കല്‍കി എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്" എടന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam