അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുശോചിച്ച് നടി കല്യാണി പ്രിയദർശൻ. ബാല്യത്തില്‍ താന്‍ കണ്ട സൗഹൃദങ്ങളാണ് സിനിമലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും അവരിലൊരാളാണ് ശ്രീനിവാസനെന്നും കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് വലിയ നഷ്ടമാണെന്നും കല്യാണി പറഞ്ഞു.
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട സൗഹൃദങ്ങളാണ് സിനിമയിലേക്ക് വരാനും അച്ഛനെ പോലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനും എന്നെ പ്രേരിപ്പിച്ചത്.
അവരില്‍ ഒരാള്‍ തീര്‍ച്ചയായും ശ്രീനിവാസനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ സിനിമകളെല്ലാം തന്നെ എന്റെ ചുറ്റിലുമെപ്പോഴും ഉണ്ടായിരുന്നു.
സിനിമ തിരഞ്ഞടുക്കാനുള്ള കാരണം അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഞാന്‍ ഈ വഴി തിരഞ്ഞെടുത്തതിന്റെ കാരണം മനസിലായി. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ എന്റെ കുടുംബത്തിനും മലയാള സിനിമക്കും തീരാനഷ്ടം. ഇതിഹാസത്തിന് ആദാരാഞ്ജലികള്‍- കല്യാണി കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
