ഹിന്ദി നടിയായ കജോൾ ഏറെ ആരാധകരുള്ള താരമാണ്. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് താരം നൽകിയ ഒരു തഗ്ഗ് മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ ആവുന്നത്.
കാജോളിൻ്റെയും കൃതി സനോണിൻ്റെയും അടുത്ത് റിലീസ് ചെയ്യുന്ന സിനിമ ദോ പാത്തീയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യവും താരത്തിന്റെ മറുപടിയും.
ജീവിതത്തില്‍ എപ്പോഴെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. നിങ്ങള്‍ക്ക് ബുദ്ധിയില്ലേ, എൻ്റെ കഥ ഞാൻ പങ്കുവെക്കാൻ പോകുന്നില്ല. ഇതൊക്കെ വളരെ വ്യക്തിപരമല്ലേ’ എന്നാണ് കാജോള്‍ തിരിച്ചുചോദിച്ചത്.
ഇതിന് പിന്നാലെ സഹതാരങ്ങളായ കൃതി സനോണ്‍, ഷഹീർ ഷെയ്ഖ് എന്നിവർക്ക് നേരെ തിരിഞ്ഞ് വിശ്വാസവഞ്ചനയുടെ കഥകള്‍ പങ്കിടാൻ താല്‍പ്പര്യമുണ്ടോ എന്ന് കാജോള്‍ ചോദിച്ചു. എന്നാല്‍, അവരും അതിന് തയ്യാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്