ആറ് വർഷത്തിന് ശേഷം BigHit പുതുതായി പുറത്തിറക്കിയ ബോയ്‌ഗ്രൂപ്പാണ് CORTIS. BTS, TXT എന്നിവരുടെ ആഗോള വിജയത്തിന് ശേഷം ആറു വർഷത്തിന് ഇടവേളയ്ക്ക് ശേഷമാണ് ലേബൽ അവരുടെ അടുത്ത ബോയ്‌ഗ്രൂപ്പിനെ ലോകത്തിനു മുന്നിലെത്തിച്ചത്. മാർട്ടിൻ, ജെയിംസ്, ജൂഹൂൺ, സോങ്‌ഹ്യോൺ, കിയോൻഹോ എന്നിങ്ങനെ അഞ്ചംഗങ്ങളാണ് ഈ ഗ്രൂപ്പിൽ.
അതേസമയം BTS തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രചോദനം എന്ന് തുറന്നുപറയാൻ ഇവർക്ക് മടിയില്ല. ബിടിഎസ് ലീഡർ ആർഎമ്മിൽ നിന്ന് ലഭിച്ച ഉപദേശം എന്നെ ഏറെ സ്വാധീനിച്ചു എന്നാണ് മാർട്ടിൻ പറയുന്നത്. ലീഡറുടെ ജോലി, അംഗങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ അവർക്ക് ഉന്മേഷം നൽകുക എന്നതാണ് എന്നും മാർട്ടിൻ പറഞ്ഞു.
ഒരു അഭിമുഖത്തിൽ ഗ്രൂപ്പ് ലീഡർ മാർട്ടിൻ, BTS ലീഡർ ആർഎമ്മിൽ നിന്ന് ലഭിച്ച ഉപദേശം തന്റെ ജീവിതത്തെയും സംഗീതത്തെയും എങ്ങനെ സ്വാധീനിച്ചുവെന്ന് തുറന്നുപറഞ്ഞു. “എനിക്ക് BTS-നെ ആദ്യമായി പരിചയപ്പെടുത്തിയത് എന്റെ സഹോദരിയാണ്. സംഗീതം എപ്പോഴും ഇഷ്ടമായിരുന്നു, പക്ഷേ BTS-നെ കണ്ടപ്പോൾ തന്നെയാണ് എനിക്ക് ഞാൻ ഏത് തരത്തിലുള്ള കമ്പനിയിലേക്കാണ് പോകേണ്ടത്, എങ്ങനെയുള്ള സംഗീതമാണ് ചെയ്യേണ്ടത് എന്ന് വ്യക്തമായത്".
ഈ മാസം സെപ്റ്റംബർ 8-നാണ് CORTIS-ന്റെ ആദ്യ ആൽബമായ Colour Outside the Lines പുറത്തിറങ്ങിയത്. കൊറിയ യൂണിവേഴ്സിറ്റിയിലെ ഹ്വാജോങ് ജിംനേഷ്യത്തിലാണ് അവരുടെ റിലീസ് ഷോ നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്