സൂര്യ ചിത്രം കങ്കുവയെ പ്രശംസിച്ച് ജ്യോതിക. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താന്‍ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കി.
കങ്കുവ എന്ന സിനിമ ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന നടനെയോര്‍ത്തും സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം സ്വീകരിക്കുന്ന ധൈര്യത്തെയോര്‍ത്തും അഭിമാനിക്കുന്നു.
തീര്‍ത്തും ബുദ്ധിശൂന്യമായ സിനിമകള്‍ മുമ്പ് വന്നിട്ടുണ്ട്, എന്നാല്‍ ആ സിനിമകളെയൊന്നും ആരും ഇത്തരത്തില്‍ വിമര്‍ശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സിനിമയുടെ അരമണിക്കൂറില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നല്‍കുന്നത് എന്ന് നടി പറയുന്നു.
സത്യമായും പറയുകയാണ് ഇതൊരു ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ്! തമിഴ് സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറാ വര്‍ക്കുകളും എക്‌സിക്യൂഷനുമെല്ലാം മികച്ചു നിന്നുവെന്നും ജ്യോതിക കുറിച്ചു.
ചിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. ദിഷ പഠാനിയായിരുന്നു ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന സൂര്യ ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് റിവ്യുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്