അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ പ്രശസ്ത പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. വെളളിയാഴ്ചയാണ് ബീബറിന്റെ സംഗീതപരിപാടി.
അതേസമയം പ്രിയ ഗായകന്‍ മുംബൈയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറൽ ആവുന്നത്. മുംബൈയില്‍ നടക്കുന്ന അനന്തിന്റെയും രാധികയുടെയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അഡേല്‍, ഡ്രേക്ക്, ലാന ഡെല്‍ റേ എന്നിവരും അംബാനിമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം ഒരു പോര്‍ച്ചുഗീസ് പോര്‍ട്ടലായ ലിയോ ഡയസിലെ റിപ്പോര്‍ട്ട് അനുസരിച്ച് പരിപാടിക്ക് ജസ്റ്റിന്‍ ബീബര്‍ അംബാനി കുടുംബത്തില്‍ നിന്നും 10 മില്യണ്‍ ഡോളറാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്