ഹൈദരാബാദ്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര പാര്‍ട്ട് 1. എന്നാൽ സിനിമ സംബന്ധിച്ചു അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ ആദ്യ ഷോ പ്രദർശിപ്പിക്കാൻ വൈകിയെന്നാരോപിച്ച് ജൂനിയര്‍ എന്‍ടിആര്‍ ആരാധകർ വെള്ളിയാഴ്ച തെലങ്കാനയിലെ കോതഗുണ്ടയിലെ പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്റർ തകർത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
പുലർച്ചെ നാലുമണിക്ക് തന്നെ ആരാധകർ തിയേറ്ററിലെത്തിയെങ്കിലും 5.30ന് പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രം 7.30ന് പോലും പ്രദർശിപ്പിക്കാന്‍ സാധിക്കാത്തതോടെയാണ് ആരാധകർ ദേഷ്യത്തിൽ തീയറ്റര്‍ തകര്‍ത്തത്. തുടർന്ന് തീയറ്റര്‍ പരിസരത്ത് വലിയ സംഘര്‍ഷ സമാനമായ സാഹചര്യമാണ് ഉണ്ടായത്.
250 രൂപയുടെ ടിക്കറ്റ് 500 രൂപയ്ക്ക് വാങ്ങിയാണ് എത്തിയതെന്നും, എന്നിട്ടും ഷോ നടത്തിയില്ലെന്നും ഫാന്‍സ് ആരോപിച്ചു. തീയറ്റിന്‍റെ മുന്നിലെ പോസ്റ്ററുകളും തീയറ്ററിന്‍റെ വാതിലും മറ്റും ഫാന്‍സ് തകര്‍ത്തിരുന്നു. പൊലീസ് സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്