ചെന്നെെ: സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. താരത്തിന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
'തഗ് ലെെഫ്' എന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു അപകടം.
കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്