ഹോളിവുഡ് സൂപ്പര്‍താരം ജോണിഡെപ്പ് റഷ്യന്‍ മോഡലുമായി ഡേറ്റിങ്ങിൽ. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയുമായി ഡേറ്റിംഗിലാണെന്നാണ് റിപോർട്ടുകൾ.
28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരെയും പലസ്ഥലങ്ങളിലും വച്ച് ഒരുമിച്ച് കാണുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജോണിഡെപ്പും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടുമുട്ടിയത്. വ്ളോസോവയ്ക്ക് അവിടെ ഒരു മേക്കപ്പും ഹെയര്‍സ്റ്റൈലിംഗ് സ്റ്റുഡിയോയും ഉണ്ട്.
എന്നാല്‍ ഏതാനും നാളായി ഡെപ്പ് നിലവില്‍ താമസിക്കുന്ന യുകെയിലാണ് ഇവര്‍ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലണ്ടന്‍ ഹെലിപോര്‍ട്ടില്‍ ഇരുവരും സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇരുവരും ഇതുവരെ ബന്ധത്തെക്കുറിച്ച് പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഈ വര്‍ഷമാദ്യം വ്ലാസോവ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴി ഒരു സ്‌നാപ്പ് പങ്കിട്ടിരുന്നു. "സുഹൃത്തുക്കളേ, എന്നെയും എന്റെ വ്യക്തിജീവിതത്തെയും കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്റെ സ്വകാര്യതയോടുള്ള നിങ്ങളുടെ ബഹുമാനം വിലമതിക്കപ്പെടും." പോസ്റ്റില്‍ അവര്‍ കുറിച്ചു. നടനുമായുള്ള തന്റെ ബന്ധത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായിരുന്നു അതെന്ന് വേണം കരുതാന്‍.
ഏറെ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും വേര്‍ പിരിഞ്ഞത്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്