'തിരിച്ചടികൾ തീരുന്നില്ല'; റാസി നോമിനേഷനിലൂടെ വീണ്ടും അപമാനിക്കപ്പെട്ടു ജെന്നിഫർ ലോപ്പസ്

FEBRUARY 11, 2025, 11:48 PM

കഴിഞ്ഞ വർഷം ജെന്നിഫർ ലോപ്പസിന് ശരിക്കും ബുദ്ധിമുട്ടുള്ള ഒരു വർഷം തന്നെയായിരുന്നു. ബെൻ അഫ്‌ലെക്കിസുമായുള്ള വേർപിരിയലും കരിയറിലെ തിരിച്ചടികളും എല്ലാം താരത്തെ തകർത്തിരുന്നു. എന്നാൽ ഈ വർഷം റാസി നോമിനേഷനിലൂടെ ജെന്നിഫർ ലോപ്പസ് വീണ്ടും അപമാനിക്കപ്പെട്ടു.

55 കാരിയായ ഗായികയും നടിയും ആയ ജെന്നിഫർ ലോപ്പസിന് ഗോൾഡൻ റാസ്‌ബെറി അവാർഡ് ലഭിച്ചിരുന്നു. ഇത് സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡ് ആണ്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ കിസ് ഓഫ് ദി സ്പൈഡർ വുമണിന് കൈയ്യടി ലഭിച്ചിട്ടും ലോപ്പസിന് നോമിനേഷൻ ലഭിച്ചതിൽ നാണക്കേട് തോന്നിയതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം വലിയ നിരാശകളിൽ വിഷമിക്കുന്ന താരം ഈ വാർത്തകൾ കഠിനമായി എടുക്കുന്നു എന്നാണ്  നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം താരം സ്വയം നിർമ്മിച്ച പ്രൊജക്റ്റ് ദിസ് ഈസ് മി... ഇപ്പോൾ ക്രൂരമായ അവലോകനങ്ങൾ നേരിടേണ്ടി വന്നിരുന്നു, ബോക്സ് ഓഫീസിലും ഇത് പരാജയമായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം അവളുടെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ വർഷങ്ങളിലൊന്നായിരുന്നു. ജെന്നിഫർ അത് വളരെ മോശമായി ആണ് എടുക്കുന്നത്, ഈ സമയത്ത്, അവൾക്ക് ഒരു ഇടവേള എടുക്കാൻ അവൾക്ക് കഴിയില്ലെന്ന് തോന്നുന്നു എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam