'അമേരിക്കന്‍ സ്വീറ്റ്ഹാര്‍ട്ട്' എന്ന് ഓമനപ്പേരുണ്ട് നടി ജെന്നിഫര്‍ ആനിസ്റ്റന്. 'ഫ്രണ്ട്‌സ്' എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സിറ്റ്കോമിലെ റേച്ചലിനെ അനശ്വരയാക്കിയ നടി. വെള്ളിത്തിരയില്‍ പകര്‍ന്നാടുന്ന വേഷങ്ങളേക്കാളേറെ ജെന്നിഫര്‍ എന്നും വാര്‍ത്തയില്‍ നിറഞ്ഞത് വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണമായിരുന്നു.
അടുത്തിടെയാണ് ഹിപ്നോ തെറാപ്പിസ്റ്റും ലൈഫ് കോച്ചും എഴുത്തുകാരനുമൊക്കെയാണ് ജിം കാർട്ടിസുമായി നടി ജെന്നിഫർ ആനിസ്റ്റൺ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചത്. ആദ്യമായി ജിം കാർട്ടിസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഡേറ്റിങ് ഗോസിപ്പുകൾ നടി ശരിവച്ചത്. ഇപ്പോഴിതാ ജെന്നിഫർ ആനിസ്റ്റണും കാമുകൻ ജിം കർട്ടിസും പൊതുമധ്യത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവരുടെ പ്രണയം വീണ്ടും പരസ്യമാക്കിയിരിക്കുകയാണ്.
ലോസ് ഏഞ്ചൽസിലെ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന ഒരു താരനിബിഡമായ ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളിൽ, ദമ്പതികൾ സന്തോഷത്തോടെ ഒരുമിച്ച് ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും കാണാം.
സ്പെയിനിലെ മല്ലോർക്കയിൽ ജെന്നിഫർ ആനിസ്റ്റണും ജിം കാർട്ടിസും ഒന്നിച്ച് അവധി ആഘോഷിച്ച ചിത്രങ്ങൾ പുറത്തുവന്നതിനൊപ്പമാണ് ഇരുവരുടെയും പ്രണയ ഗോസിപ്പ് പരസ്യമായത്. 56 കാരിയായ ജെന്നിഫർക്ക് 49 കാരനായ ജിം കാർട്ടിസോ എന്ന കൗതുകമായിരുന്നു ഗോസിപ്പുകൾ പുറത്തുവന്നപ്പോഴുള്ള ആളുകളുടെ കൗതുകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
