മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. ജയറാമിനെ മാത്രമല്ല കുടുംബത്തെ ഒന്നാകെ ഇഷ്ട്ടമാണ് മലയാളികൾക്ക്. ഇപ്പോൾ മകൻ കാളിദാസിന്റെ കല്ല്യാണ വിശേഷങ്ങൾ പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ജയറാം.
'കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 ന് ആണ്. എട്ടിന് ഗുരുവായൂർ കണ്ണന് മുൻപില്‍ താലികെട്ടും. പതിനൊന്നിനു ചടങ്ങുകള്‍ ചെന്നൈയില്‍ വച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യില്‍ അല്ലെ. അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കും' എന്നാണ് ജയറാം പറഞ്ഞത്.
കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്