ചുമ്മാതങ്ങ് പറഞ്ഞു പോവാൻ വരട്ടെ; മഞ്ഞുമ്മൽ ബോയ്സിനും മലയാളികൾക്കും എതിരായ പരാമർശത്തിൽ ജയമോഹന് മറുപടിയുമായി ബി ഉണ്ണികൃഷ്ണൻ 

MARCH 11, 2024, 11:02 AM

മഞ്ഞുമ്മൽ ബോയ്സ് സിനിമയെയും മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വലിയ വിവാദത്തിലായിരിക്കുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. അദ്ദേഹത്തിന്റെ മലയാളികളെ കുറിച്ചുള്ള വിമർശനം വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. ഇപ്പോൾ ജയമോഹന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

യഥാർത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയെന്ന് ആണ് ജയമോഹൻ പറഞ്ഞത്. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛർദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാർഡ് 

എന്നാൽ "മഞ്ഞുമ്മൽ ബോയ്സി''നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ലെന്നും മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് പറയുന്നതിൽ കൃത്യമായ വിശദീകരണം നൽകണമെന്നും ആണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. പോലീസ് ആളുകളെ തല്ലിച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന താങ്കൾ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam