അനിമല്‍ ചിത്രത്തിനെതിരെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. 9-ാമത് അജന്ത-എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കവേയാണ് ജാവേദ് അക്തര്‍, അനിമല്‍ പോലുള്ള ചിത്രങ്ങള്‍ നേടുന്ന വിജയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചത്.
"എന്താണ് ശരിയെന്നും അത് എങ്ങനെയായിരിക്കണമെന്നുമുള്ള അവബോധത്തോടെ വേണം ഒരു നായകന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ. ഇന്നത്തെ എഴുത്തുകാര്‍ അതിനെപ്പറ്റി ചിന്തിക്കണം, കാരണം അവര്‍ക്കിടയില്‍ ആശയക്കുഴപ്പം കൂടിയിട്ടുണ്ട്. സമൂഹം ആശയക്കുഴപ്പത്തിലായത് തന്നെയാണ് അതിന് കാരണം." ജാവേദ് അക്തര്‍ ചൂണ്ടിക്കാട്ടി.
"സമൂഹം ശരിയേത് തെറ്റേത് എന്ന് തീരുമാനിക്കുന്നില്ല, എന്നാല്‍ സിനിമ അത് പ്രതിഫലിക്കുന്നു. ദരിദ്രര്‍ നല്ലവരും സമ്ബന്നര്‍ മോശക്കാരുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമ്മുടെ തലയില്‍ എങ്ങനെ സമ്ബന്നരാകാം എന്നൊരു ചിന്ത മാത്രമേയുള്ളൂ.
"ഒരു പുരുഷൻ സ്ത്രീയോട് ഷൂ നക്കാൻ ആവശ്യപ്പെടുന്നത്, അല്ലെങ്കില്‍ ഒരു പുരുഷൻ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുന്നതും, അങ്ങനെയൊരു ചിത്രം സൂപ്പര്‍ ഹിറ്റാകുന്നതും അപകടകരമാണ്" അനിമലിലെ ഒരു രംഗം പരോക്ഷമായി പരാമര്‍ശിച്ച് ജാവേദ് അക്തര്‍ പറഞ്ഞു.
രണ്‍ബീര്‍ കപൂര്‍ നായകനായി സന്ദീപ് വാംഗ റെഡ്ഢി ഒരുക്കിയ ചിത്രം കളക്ഷൻ റെക്കോര്‍ഡുകളില്‍ മുന്നിലെത്തിയ ചിത്രമാണ്, എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും വ്യാപകമായിരുന്നു. അതേസമയം, 900 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അനിമല്‍ നേടിയെടുത്തത്. കൂടാതെ നിരൂപകരുടെ ഭാഗത്ത് നിന്ന് വൻ വിമര്‍ശനവും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്