ഇനിയും എന്നെ വിറ്റുതിന്നാൻ നിൽക്കരുത്! സൈബർ ബുള്ളിയിങ്ങിന് മറുപടിയുമായി ബി​ഗ്ബോസ് ജാസ്മിൻ  

JUNE 25, 2024, 1:33 PM

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും ശ്രദ്ധേയായ താരമായിരുന്നു  ജാസ്മിൻ ജാഫർ. ബി​ഗ്ബോസിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനവും സൈബൽ ബുള്ളിയിങ്ങും നേരിട്ട താരമാണ് ജാസ്മിൻ. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുകയാണ് ഇപ്പോൾ ജാസ്മിൻ.  

ജീവിതത്തിലെ ഏറ്റവും വലിയ പാഠം ആയിരുന്നു ബി​ഗ് ബോസെന്നാണ് ജാസ്മിൻ പറയുന്നത്.   എല്ലാവരെയും മനസിലാക്കാൻ പറ്റിയൊരു അവസരം ആയിരുന്നു എനിക്ക്. പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞ് കൊടുക്കുന്ന എത്ര പേര് കാണും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ നമുക്കൊപ്പം കാണും എന്നൊക്കെ അറിയാൻ പറ്റി. അത്യാവശ്യം നല്ല രീതിയിൽ ഉള്ള തെറ്റുകളും കുറ്റങ്ങളും എനിക്ക് പറ്റിയിട്ടുണ്ടെന്ന് ജാസ്മിൻ പറയുന്നു. 

ബി​ഗ് ബോസിലെ 100 ദിവസത്തെ പ്രഷറിൽ നിന്നും ഇറങ്ങിയപ്പോൾ ഇവിടെ കണ്ടത് അതിനപ്പുറം ഉള്ള പ്രഷറുകളാണ്. എല്ലാം കൊണ്ടും ഞാനൊന്ന് തളർന്ന് പോയി. പക്ഷേ അങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളെ പത്ത് പേര് തളർത്താൻ ശ്രമിക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കാണിക്കണമല്ലോ. എന്നെ തളർത്തേണ്ടത് അവരുടെ ആ​ഗ്രഹവും എഴുന്നേറ്റ് നിൽക്കേണ്ടത് എന്റെ ആവശ്യവും ആണല്ലോ എന്നാണ് ജാസ്മിൻ പറയുന്നത്.

vachakam
vachakam
vachakam

പറഞ്ഞ് പരത്തിയ പലതും കള്ളമാണെന്ന് കാലം തെളിയിക്കും. എന്റെ എൻ​ഗേജ്മെന്റ് ഒന്നും സംഭവിച്ച കാര്യങ്ങളല്ല. എനിക്ക് തെറ്റ് പറ്റിയ കാര്യങ്ങൾ ഉണ്ട്. അത് അം​ഗീകരിക്കുന്നുമുണ്ട്. ഇതിന്റെ തെളിവുകൾ വേണമെങ്കിൽ ഞാൻ കൊണ്ടുവരാം. എനിക്ക് അതിന് യാതൊരു പ്രശ്നവും ഇല്ല. പിന്നീട് അയ്യോ പൊത്തോ എന്ന് പറഞ്ഞ് വിളിച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. ഇത്രയും കാലം നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു എന്നത് ഓർക്കണം. പലതും ഞാൻ അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല. ഇപ്പോൾ നീയൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യം, ഞാൻ ഇവിടെ ഉണ്ട്. ജീവനോടെ ഉണ്ട്. ചാവുന്നത് വരെയും ഇവിടെ തന്നെ കാണും. പലതും ഞാൻ വിടുകയാണ് മക്കളേ. ക്ഷമിക്കയാണ്. അള്ള എല്ലാം നോക്കിക്കോളും. ഗെയിമും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. 

ഇനിയും എന്നെ വിറ്റുതിന്നാൻ നിൽക്കരുത്. സോഷ്യൽ മീഡിയ ആണ്. അവരുടെ കണ്ടന്റ് ഞാൻ ആണ് എന്നൊക്കെ അറിയാം. പക്ഷേ അതിനൊക്കെ ഒരു പരിധി ഉണ്ട് മക്കളെ. ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നതിന് ഒരു പരിധി ഉണ്ട്. അത് കഴിയുമ്പോൾ മനുഷ്യന്റെ സമനില തെറ്റും. ക്ഷമ നശിക്കും. അപ്പോൾ മുതൽ പ്രതികരിക്കാൻ തുടങ്ങും. ഞാൻ എല്ലാം താങ്ങിയത് പോലെ നിങ്ങളൊന്നും ഇത് താങ്ങില്ല. അഭിമാനത്തോടെയാണ് ഞാൻ അത് പറയുന്നത്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. മോശം വശം മാത്രം നോക്കാൻ നിൽക്കാതെ നല്ലത് കൂടി നോക്കിക്കാണാൻ ശ്രമിക്കണം. എന്നെ പറ്റി ആലോചിക്കുന്നവരോടാണ്, ഞാൻ ഹാപ്പി ആണ്. വിഷമം ഒന്നുമില്ലെന്നാണ് താരം പറയുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam