ജനനായകൻ സിനിമ വിവാദം; സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി സെൻസർ ബോർഡ്

JANUARY 30, 2026, 8:38 AM

വിജയ് നായ‍കനായ 'ജനനായകന്‍' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി സെന്‍സര്‍ ബോര്‍ഡ്.  സെന്‍സര്‍

സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള  സാധ്യത പരിഗണിച്ചാണ് നീക്കം.  കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്‍റെ അപ്പീല്‍ വന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി.

സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ  നിര്‍ദേശം. നിര്‍മാതാക്കള്‍ നേരത്തെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam