ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ ചിത്രം 'അവതാർ: ഫയർ ആൻഡ് ആഷ്' റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 19ന് ആണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ച് പ്രാദേശിക ഭാഷകളിലാണ് ഇന്ത്യയിൽ ചിത്രം എത്തുന്നത്.
അതേസമയം സിനിമയുടെ ഇന്ത്യയിലെ പ്രൊമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്.എസ്. രാജമൗലിയുമായി നടത്തിയ പ്രത്യേക സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
'മീറ്റിങ് ഓഫ് ദ മൈൻഡഡ്സ്: ജെയിംസ് കാമറൂൺ ഇൻ കോൺവർസേഷൻ വിത്ത് എസ്.എസ്. രാജമൗലി' എന്നാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് നൽകിയിരിക്കുന്ന പേര്. 'അവതാർ' സിനിമകൾ തന്നെ സ്വാധീനിച്ചതായി ആണ് രാജമൗലി പറയുന്നത്. " ഒരു കുട്ടിയേപ്പോലെ പൂർണമായി മുഴുകിയാണ് ഞാൻ തിയേറ്ററിൽ അവതാർ കണ്ടത്" രാജമൗലി പറഞ്ഞു. ഹൈദരബാദിലെ തിയേറ്ററിൽ ഒരു വർഷത്തോളം സിനിമ പ്രദർശിപ്പിച്ചതായി കാമറൂണിനെ എസ്.എസ്. രാജമൗലി അറിയിച്ചു.
അതേസമയം "നിങ്ങളുടെ സെറ്റ് സന്ദർശിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ മാജിക്ക് കാണാൻ എനിക്ക് താങ്കളുടെ സെറ്റിൽ വരാമോ? കടുവയൊക്കെയുള്ള രസകരമായി ഏന്തെങ്കിലും ഷൂട്ട് ചെയ്യുമ്പോൾ പറയൂ " എന്നാണ് കാമറൂൺ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
