കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ലെഫ്റ്റ് അടിച്ചതായി റിപ്പോർട്ട്. ഭരണസമിതി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ കമ്മിറ്റിയുടെ ഗ്രൂപ്പില്‍ നിന്നാണ് ജഗദീഷ് ലെഫ്റ്റ് അടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
താല്‍ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി പ്രകടമാക്കിയാണ് ജഗദീഷ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കാത്തതില്‍ ഉള്‍പ്പെടെയുള്ള ജഗദീഷിന് അതൃപ്തി ഉണ്ടായിരുന്നു എന്നും ഇത് പരസ്യമാക്കിയാണ് ജഗദീഷ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായത് എന്നുമായിരുന്നു അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇക്കാര്യം ജഗദീഷ് ഇക്കാര്യം നിഷേധിച്ചു. സംഘടനയുമായി പ്രശ്‌നമില്ലെന്നും വാട്‌സാപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതായിരുന്നു എന്നും ആണ് ജഗദീഷ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്