രണ്ട് കുട്ടികളുടെ കിടിലൻ ഡയലോഗാണ് ഇപ്പോൾ വൈറലാകുന്നത്. പ്രമുഖരുടെ നീണ്ട നിരയാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
ഇസാൻ മുഹമ്മദ് എന്ന ഇൻസ്റ്റഗ്രാമിലെ കുട്ടിത്താരമാണ് ഇപ്പോൾ വൈറൽ. ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിംഗിനേക്കുറിച്ച് സുഹൃത്തിനൊപ്പം നടത്തിയ നിരീക്ഷണമാണ് ഇസാൻ മുഹമ്മദിനെ വൈറലാക്കിയിരിക്കുന്നത്.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഇസാൻ പറയുന്നത് ഇങ്ങനെയാണ്. ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്'.
രണ്ട് ദിവസം മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയോട് ഒന്നരലക്ഷത്തിലധികം പേരാണ് പ്രതികരിച്ചിരിക്കുന്നത്.
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പെരാരി, ഫുട്ബോൾ താരം സി കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിവരടക്കം പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയാണ് ഇസാന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്